ബിറ്റ്‌കോയിൻഎന്ത് കൊണ്ട് ഒരു കറൻസിയായി ഞാൻ കാണുന്നില്ല

ബിറ്റ്‌കോയിൻഎന്ത് കൊണ്ട് ഒരു കറൻസിയായി ഞാൻ കാണുന്നില്ല

  • Post author:
  • Post category:Malayalam
  • Post comments:0 Comments
  • Reading time:1 mins read

തയ്യാറാക്കിയത്: Baiju Swamy

കുറേയാളുകൾ സ്ഥിരമായി എന്നോട് ഇൻബോക്സിൽ bitcoin സംബന്ധിച്ച് ചോദിക്കാറുണ്ട്.വാങ്ങാമോ,ലാഭം കിട്ടുമോ,റിസ്ക് ആണോ ഇങ്ങനെയൊക്കെ ആണ് ചോദ്യം.ഞാൻ പണ്ടൊരിക്കൽ ബിറ്റ്‌കോയിൻ ബുൾസ്മായി ഏറ്റുമുട്ടുമ്പോൾ പറഞ്ഞത് മാത്രമേ ഇപ്പോളും പറയാനുള്ളൂ.

എനിക്ക് ഇന്നും ബിറ്റ്‌കോയിൻ ഒരു കറൻസി ആയി കാണാൻ ആവില്ല.എന്നെ സംബന്ധിച്ചു കറൻസി എന്നാൽ ഒരു നേഷൻ സ്റ്റെയ്റ്റിന്റെ അധികാരത്തിന്റെ പ്രഖ്യാപനവും ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾ ഏറ്റവും പെട്ടെന്നും സുതാര്യമായും പ്രതിഫലിപ്പിക്കുന്ന മോണിറ്ററി & ഫിസ്കൽ ടൂൾ ആണ്.ഒരു രാജ്യത്തും ആഭ്യന്തര വിപണിയിൽ, സർക്കാർ ഉണ്ടെങ്കിൽ ആ രാജ്യത്തിൻറെ കറൻസി acceptable ആകാതെ വരില്ല.വിൽക്കാൻ വെച്ച ഉത്പന്നങ്ങൾ,സർവീസ് ഒക്കെ ആ രാജ്യത്തെ കറൻസി വഴി നിയന്ത്രിക്കാൻ ആ രാജ്യത്തെ ഭരണകൂടം നിർണയിക്കുന്ന സെൻട്രൽ ബാങ്ക് ഉണ്ട്.സെൻട്രൽ ബാങ്കുകളുടെ റിസേർവ് അവർ പ്രധാനമായും സ്വർണം,യു എസ് ട്രെഷറി എന്നിവയിൽ സൂക്ഷിക്കുന്നു.അങ്ങനെ ചെയ്യുമ്പോൾ ഒരു രാജ്യത്തിൻറെ കറൻസിയും ധനകാര്യ സ്ഥിതിയും കൃത്യമായി അക്കൗണ്ട് ചെയ്യപ്പെടുന്നു.രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം,മൾട്ടിനാഷണൽ കമ്പനികൾ തമ്മിലുള്ള ഇടപാടിനൊക്കെ ഇങ്ങനെ റിസേർവ് കറൻസിയായ US ഡോളർ ആണ് സെറ്റിൽമെന്റ്.ആ അർത്ഥത്തിൽ ലോകത്തിലെ OVERNIGHT റിസ്ക്,പൊളിറ്റിക്കൽ റിസ്ക് ഇല്ലാത്ത ലോകത്ത് എവിടെയും എപ്പോളും ട്രാൻസക്ടബിൾ ആയ ഒരൊറ്റ കറൻസി ഇന്നും US ഡോളർ മാത്രമാണ്.

US ഡോളർ ഒരു ഫിയറ്റ് കറൻസി ആയതു കൊണ്ട് അവരുടെ സെൻട്രൽ ബാങ്ക് മോനിറ്ററി ഈസിങ് പ്രഖ്യാപിച്ചു കൊണ്ട് ഡോളർ അടിച്ചു കൂട്ടി നാട്ടുകാർക്ക് പൂജ്യം പലിശ നിരക്കിൽ കൊടുക്കാൻ തുടങ്ങിയപ്പോൾ മുതൽ മറ്റു രാജ്യങ്ങൾ ഡോളറിന്റെ വാല്യൂ വിൽ അസ്വസ്ഥരാണ്.അവർ അത് കൊണ്ട് തന്നെ ഡോളറിന്റെ സ്വാഭാവിക എതിരായ അസറ്റ് ആയ സ്വർണത്തിൽ സൂക്ഷിക്കാൻ തുടങ്ങി.US കഴിഞ്ഞ ദശാബ്ദത്തിൽ ഏകദേശം 3.5 ട്രില്യൺ ഡോളർ ഇങ്ങനെ അടിച്ചു വിട്ടുകൊണ്ട് ഡോളറിന്റെ സ്ട്രെങ്ത് കുറച്ചപ്പോൾ ചൈനയും യൂറോപ്യൻ രാജ്യങ്ങളും അവരുടെ സമ്പാദ്യം തകരാതെ ഇരിക്കാൻ റിസേർവ് റീ ബാലൻസിങ് നടത്തുന്നു.അതാണ് കഴിഞ്ഞ വർഷവും സ്വർണവിലഉയർന്നത്.ഉദാഹരണത്തിനായി പറയാം ഒരു കച്ചവടക്കാരൻ ദുബായിൽ അയാളുടെ മൂലധനം ബാങ്കിൽ ഇടുന്നു എന്ന് കരുതുക,ഒരു ഭരണമാറ്റം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ US ൽ സാമ്പത്തിക തകർച്ച ഉണ്ടാകുമ്പോൾ ഡോളർ താഴുന്നു.അപ്പോൾ ഒരു ത്രാസിൽ ഡോളറിന്റെ തട്ട് താഴുന്നു,പകരം നിങ്ങൾ വാങ്ങുന്ന ഡോളറിന്റെ എതിരെയുള്ള യൂണിവേഴ്‌സലി അക്‌സെപ്റ്റഡ് ആയ റിസേർവ് സ്റ്റാറ്റസ് ഉള്ള എന്തിന്റെയും വില ഉയരും.തത്കാലം അത് സ്വർണം ആണ്.ചിലപ്പോൾ ക്രൂഡ് ഓയിൽ,ജാപ്പനീസ് യെൻ,യൂറോ എന്നിവയും താത്കാലികമായി ഇങ്ങനെ ഉയർന്നേക്കാം.അത് പോലെയാണ് ഇപ്പോൾ യു എസ് ഡോളറും ക്രിപ്റ്റോ കറൻസികളും.രാജ്യങ്ങൾ അല്ലാതെ വ്യക്തികൾ ഇതേ പോലെ സമ്പത്തുള്ളത് ഷിഫ്റ്റ് ചെയ്യുന്ന, ആളുകളുടെ നിക്ഷേപം അനുസരിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഡിജിറ്റൽ അസറ്റ് ആണ് ബിറ്റ്‌കോയിൻ എന്നാണ് എന്റെ അഭിപ്രായം.അതായത് അതൊരു സ്റ്റോർ ഓഫ് വാല്യൂ ആയി കുറച്ചു പേര് കരുതുന്നു.ഓഹരികൾ ബിസിനസ് എന്റിറ്റി ആയത് കൊണ്ട് ബിസിനസ് റിസ്ക് മൂലം store of value ആയി പരിഗണിക്കാനാവില്ല.

കോണ്ടം ഭയക്കുന്ന മലയാളികൾ

സ്വർണം പോലെ ഫിസിക്കൽ ആയി സൂക്ഷിക്കേണ്ട,ആധുനികമാണ്.ബുക്ക് എൻട്രി നടത്തിയാൽ മതി.സ്വർണം പോലെ കുഴിച്ചെടുക്കാവുന്നതിന് പരിധിയുള്ളത് കൊണ്ട് രാഷ്ട്രീയക്കാർ ചെയ്യുന്ന കറൻസി അടിച്ചു കൂട്ടി മൂല്യം കുറയില്ല.ഇതാണ് ക്രിപ്റ്റോ കറൻസിയുടെ തത്വം.അതിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് ക്യാപ് ഉള്ള ബിറ്റ്‌കോയിൻ ആണ് അത് കൊണ്ട് തന്നെ ഏറ്റവും വിലകൂടിയത്.കള്ള നാണയങ്ങളുൾപ്പടെ ധാരാളം ക്രിപ്റ്റോ കറൻസികൾ ഇറങ്ങുകയും പൊളിയുകയുമൊക്കെ ചെയ്യുന്നുണ്ട്.പക്ഷെ ഇന്നും അതിനെ കറന്സിയാക്കി വലിയൊരു വിഭാഗം ഉപയോഗിക്കുന്നില്ല. രാജ്യങ്ങൾ അതിനു പ്രോത്സാഹനം കൊടുക്കുന്നുവെന്ന വാർത്തയുണ്ട്.പക്ഷെ വലിയ എക്കണോമി ഉള്ള പ്രമുഖ രാജ്യങ്ങൾ ഇപ്പോളും അങ്ങനെ ചെയ്തിട്ടില്ല.കാരണം ഫിയറ്റ് കറൻസി ഉണ്ടെങ്കിലേ ഭരണകൂടത്തിന് സൗകര്യം പോലെ മാർക്കറ്റ് ഇന്റെർവെൻഷൻ സാധിക്കൂ.മറ്റൊരു കാര്യം 80 % തകരുകയും 8000 % ഉയരുകയുമൊക്കെ ചെയ്യുന്ന കറൻസി വെച്ച് വ്യവസായം,വ്യാപാരം ഒന്നും സാധിക്കില്ലല്ലോ?ഉദാഹരണത്തിന് കറൻസി അടിക്കാനുള്ള അവകാശം ഇല്ലാത്ത ഭരണകൂടത്തിന് കോവിഡ് പോലെയുള്ള കാലത്തു പോലും കറൻസി പ്രിന്റ് ചെയ്‌ത്‌ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവില്ല.സെൻട്രൽ ബാങ്ക് കറൻസി അടിച്ചാൽ മാത്രമല്ലെ സാധാരണ മനുഷ്യരുടെ കയ്യിൽ കറന്സിയെത്തൂ ,അങ്ങനെ മാത്രമല്ലെ വിപണിയിൽ ഇടപെടൽ സാധിക്കൂ.സ്വർണത്തിനു പോലും ഇത് സാധിക്കാത്ത അവസ്ഥ വന്നപ്പോളാണ് പേപ്പർ കറൻസി ഉണ്ടായതു തന്നെ .ഇതൊക്കെ അറിയാത്ത ആളുകൾ ഡിജിറ്റൽ അസറ്റ് ആണ് കറൻസി എന്ന് തെറ്റിദ്ധരിക്കും.വളരെ നീണ്ടു പോയി …

ഇനി അടുത്ത ഖണ്ഡശ്ശയിൽ ബാക്കി എഴുതാം.

384നിങ്ങൾ, Kesavan Maman Maman, മറ്റ് 382 പേരും എന്നിവ21 അഭിപ്രായങ്ങള്‍11 പങ്കിടലുകൾലൈക്ക്പങ്കിടുക

Leave a Reply