തയ്യാറാക്കിയത്: Baiju Raj
അപൂർവമായി രേഖപ്പെടുത്തിയിട്ടുള്ള മാനസിക വൈകല്യങ്ങളിലൊന്നാണു ബോൺട്രോപി ( Boanthropy )…

ഒരു പ്രത്യേക തരം മാനസീക വിഭ്രാന്തി ആണിത്. ഈ വിഭ്രാന്തി ബാധിക്കുന്നവർക്കു താൻ ഒരു പശുവോ കാളയോ ആണെന്ന് സ്വയം തോന്നും അവർ ഒരു പശുവായി ജീവിതം നയിക്കാൻ ശ്രമിക്കുന്നു, കൈകളും കാലുകളും നിലത്തുകുത്തി നാൽക്കാലികളെപ്പോലെ നടക്കും. പുല്ലു തിന്നും, മറ്റുള്ളവരോടുള്ള സംസാരം കുറയ്ക്കും, പുറത്തു മേയുന്ന കന്നുകാലികളുമായി ചേർന്ന് അവരെപ്പോലെ പെരുമാറും
*
ഈ വൈകല്യം സംഭവിച്ചതിൽ ഏറ്റവും പ്രസിദ്ധനായ വ്യക്തി നെബൂഖദ്നേസർ രാജാവ് ആയിരുന്നു.
605 ബിസി മുതൽ 562 ബിസി വരെ നിയോ-ബാബിലോണിയൻ സാമ്രാജ്യത്തിന്റെ രാജാവായിരുന്നു അദ്ദേഹം. മഹാ അത്ഭുതങ്ങളിൽ ഒന്നായ ബാബിലോണിലെ ഹാംഗിംഗ് ഗാർഡൻസ് നിർമ്മിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഏഴു വർഷം ഒരു മൃഗത്തെപ്പോലെ അദ്ദേഹം ജീവിച്ചു.
ബോൺട്രോപ്പിയുടെ കാരണം ഇപ്പോഴും അജ്ഞാതമാണ്. മതപരമായ ബന്ധമുണ്ടെന്ന് പലരും വിശ്വസിക്കുന്നു, ചിലർ ഇത് മന്ത്രവാദവും ചൂഷണവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ശാസ്ത്രലോകം ഇതിനെ സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ പോലുള്ള മാനസിക രോഗങ്ങളുടെ ഒരു വകഭേദമാണെന്നു കരുതുന്നു.